സൗന്ദര്യ രഹസ്യം എന്താണ്? മഞ്ജു വാര്യരുടെ മറുപടി വൈറലാകുന്നു !

കെ ആര്‍ അനൂപ്

ശനി, 27 മാര്‍ച്ച് 2021 (12:43 IST)
മഞ്ജു കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടിയുടെ പുതിയ മേക്കോവര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു.സണ്ണി വെയ്നുമൊപ്പമുള്ള ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്. 'ചതുര്‍മുഖം' പ്രമോഷന് വേണ്ടി വന്നതായിരുന്നു ഇരുവരും.
 
'ഇവരുടെ കൂടെയൊക്കെ പിടിച്ച് നില്‍ക്കണ്ടേ'-എന്നാണ് സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യത്തിന് മറുപടിയായി മഞ്ജു പറഞ്ഞത്. ഇതിന്റെ വീഡിയോ നടി തന്നെ പങ്കുവെച്ചിട്ടുണ്ട്.
 
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചതുര്‍മുഖം'ത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍