മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. ഏത് കഥാപാത്രവും മഞ്ജുവിന്റെ കൈകളിൽ ഭദ്രമാണ്. ഇപ്പോൾ മഞ്ജു വാര്യരിലെ പ്രതിഭയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സിബി മലയിൽ.
സല്ലാപം എന്ന സിനിമയില്‍ വേറെ തിരക്കുകൾ ഉള്ളതുകൊണ്ട് ഡബ്ബിങ് മേല്‍നോട്ടം വഹിക്കാന്‍ തന്നെയാണ് സംവിധായകൻ ലോഹിതദാസ് വിട്ടതെന്ന് സിബിമലയില്‍ പറയുന്നു. മഞ്ജുവിന് വേണ്ടി സിനിമയില്‍ ഡബ്ബ് ചെയ്തത് ശ്രീജയാണ്. എന്നാല്‍ ഡബ്ബിങ് തുടങ്ങിയപ്പോള്‍ മഞ്ജുവിന്റെ അഭിനയ ശൈലി കണ്ട് താൻ അമ്പരന്നുപോയി. ഇമോഷണൽ ഡയലോഗുകൾ അടക്കം പഠിച്ചു പറയുന്ന മഞ്ജുവിന് അസാധ്യ കഴിവാണെന്ന് എനിക്ക് തോന്നി.
മഞ്ജുവിനെ അഭിനയം കണ്ട് അത്ഭുതപ്പെട്ട ഞാൻ മഞ്ജുവിനെ ഡബ്ബ് ചെയ്യിപ്പിക്കാത്ത കാരണം അറിയുവാനായി ലോഹിതദാസിനെ വിളിച്ചു ചോദിച്ചു. ചിത്രം റിലീസ് ചെയ്യുവാനുള്ള തിരക്കും പുതുമുഖമായ അതുകൊണ്ടുള്ള വിശ്വാസക്കുറവും കാരണമാണ് മഞ്ജുവിനെ ഡബ്ബ് ചെയ്യിപ്പിക്കാതെ ഇരുന്നത് എന്ന് ലോഹി പറഞ്ഞു. പിന്നീട് സല്ലാപം സിനിമയുടെ വിജയാഘോഷമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വച്ച് എല്ലാവരും ഒത്തു ചേരുകയുണ്ടായി.
നീ അഭിനയത്തിന് വേണ്ടി ഉഴിഞ്ഞു വയ്ക്കപ്പെട്ട ജന്മം ആണെന്നാണ് ലോഹി മഞ്ജുവിനോട് പറഞ്ഞതെന്ന് സിബി മലയിൽ പറയുന്നു. ഞാനത് ലോഹിയുടെ ദീർഘവീക്ഷണമായാണ് നോക്കിക്കാണുന്നത്. അഭിനയം എന്നത് ദൈവം നൽകിയ വരദാനമാണ്, അത് ആവോളം ലഭിച്ച പെൺകുട്ടിയാണ് മഞ്ജുവെന്നും സിബി മലയിൽ പറയുന്നു.