ആ വേഷം മോഹൻലാലിന് നൽകാൻ എനിക്ക് താൽപര്യമില്ലായിരുന്നു: ഞാൻ തന്നെ ചെയ്യാം എന്ന് മോഹൻലാൽ പറയുകയായിരുന്നു

ശനി, 9 മെയ് 2020 (14:19 IST)
ദേവദൂതനിൽ മോഹൻലാലിനെ അഭിനയിക്കുന്നതിൽ തനിക്ക് താൽപര്യമില്ലായിരുന്നുവെന്ന് സിബി മലയിൽ. നവോദയയ്‌ക്ക് വേണ്ടിയായിരുന്നു ദേവദൂതൻ എന്ന സിനിമ ആദ്യം തീരുമാനിച്ചത്. ഒരു ഏഴ് വയസ്സുള്ള കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ സിനിമ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ആ കഥാപാത്രമാണ് പിന്നീട് മോഹൻലാൽ ചെയ്‌തത്‌- സിബി മലയിൽ പറയുന്നു.
 
കാസ്റ്റിംഗിന്റെ ഘട്ടത്തിൽ മോഹൻലാൽ  യാദൃശ്ചികമായി ഈ കഥ കേൾക്കുകയായിരുന്നു.ഉടനെ തന്നെ ഇത് ഞാൻ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു.തുടർന്ന് മുൻപ് നിശ്ചയിച്ച കഥ മാറ്റിയാണ് ദേവദൂതൻ ചിത്രീകരിച്ചത്. സിബി മലയിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍