“പലപ്പോഴും ചെറിയ ചില കരുതലുകളാണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറയ്ക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരേയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം…. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്ന് എന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും” - ഇതായിരുന്നു വിധുവിൻറെ വാക്കുകൾ.
ലോക്ക് ഡൗണിനെ തുടർന്ന് സ്നേഹ വിവരങ്ങൾ അന്വേഷിച്ച് മണിക്കുട്ടൻ, ബാല, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ സഹപ്രവർത്തകരെയും മോഹൻലാൽ ഫോണിൽ വിളിച്ചിരുന്നു.