അപ്പുവും, വിസ്കിയും, മോഹൻലാൽ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സന്തോഷ് ശിവൻ !

ഞായര്‍, 3 മെയ് 2020 (13:23 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, ചിതം വരയ്ക്കാനും, പാട്ടുപാടാനുമെല്ലാമുള്ള മോഹൻലാലിന്റെ കഴിവുകൾ നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ മോഹൻലാൽ പകർത്തിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിയ്ക്കുകയാണ്. ഛായാഗ്രഹകന്‍ സന്തോഷ് ശിവനും നടന്‍ അനൂപ് മേനോനുമാണ് മോഹന്‍ലാല്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചത്.


 
മകന്‍ പ്രണവ് മോഹന്‍ലാലും വളര്‍ത്തുനായ വിസ്കിയുമാണ് മോഹന്‍ലാൽ പകർത്തിയ ചിത്രങ്ങളില്‍ കാണുന്നത്. വീട്ടിലെ സ്വിമ്മിങ് പൂളില്‍ നിന്ന് കടലിലേക്ക് നോക്കി നില്‍ക്കുകയാണ് പ്രണവും വിസ്കിയും. ലോക്ക്ഡൗണിനെ തുടർന്ന് ചെന്നൈയിലെ വീട്ടിലാണ് താരവും കുടുംബവും താമസം. മോഹന്‍ലാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണെന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് ശിവനും അനൂപ് മേനോനും ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍