നിർമാതാക്കൾക്ക് വഴങ്ങാത്തതുകൊണ്ട് അവസരങ്ങൾ കുറഞ്ഞു; തുറന്ന് പറഞ്ഞ് ബോളിവുഡ് താരം

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (11:03 IST)
നിർമാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വഴങ്ങാത്തതുകൊണ്ട് തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ കുറഞ്ഞെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം താൻഡീ ന്യൂട്ടൻ. ഹോളിവുഡ് നിർമാതാക്കളോട് നോ പറഞ്ഞതുകൊണ്ട് കരിയറിൽ ഒരുപാട് നഷ്ടങ്ങളുണ്ടായെന്നാണ് ബ്രിട്ടീഷ് താരം പറഞ്ഞത്. എന്നാൽ തന്റെ തീരുമാനത്തിൽ യാതൊരു നഷ്ട‌ബോധവുമില്ലെന്നും താരം കൂട്ടിച്ചേർത്തു. 
 
അടുത്തിടെയാണ് മാത്രമാണ് ഇത് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് താൻ തിരിച്ചറിഞ്ഞത് എന്നാണ് താൻഡി പറയുന്നത്. നിരവധി പേരിൽ നിന്ന് ഇത് എനിക്കറിയാം. കാരണം അവർക്ക് ആരും അവസരം കൊടുത്തില്ലെങ്കിലും അവർ തളരില്ല. അഭിനേതാവ് എന്ന നിലയിൽ ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, മറ്റ് പല കാര്യങ്ങൾക്ക് കൂടി നമ്മൾ നിന്നുകൊടുക്കണം എന്നാണ് താൻഡീ പറയുന്നത്. എനിക്ക് അത് പറ്റില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതിനാൽ അവസരങ്ങൾ കുറഞ്ഞു എന്നും താൻഡീ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article