പഠനം കഴിഞ്ഞ് വിദേശത്തൊരു ജോലി എന്നത് യുവാക്കളുടെ സ്വപ്നമാണ്. എന്നാല്‍ ചിലപ്പോള്‍ അതും നടക്കാതെ വരാറില്ലേ. എന്താണ് ഇതിന്റെ കാരണം എന്നൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മള്‍ക്ക് ആവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും വിദേശത്തു പോകാന്‍ സാധിച്ചില്ലെങ്കില്‍ അത് നമ്മുടെ ഭാഗ്യത്തിന്റെ കുറവ് കൊണ്ടാണെന്ന് ഓര്‍ക്കുക.
വാസ്തു പ്രകാരം ഒരു വീടിന്റെ ഏറ്റവും പ്രധാനഭാഗങ്ങളില്‍ ഒന്നാണ് വടക്ക് പടിഞ്ഞാറ് , കരിയര്‍, യാത്രാഅനുഭവം എന്നിവയ്ക്ക് പ്രധാനമാണ് ഇവിടം. യാത്രാഭാഗ്യം കൊണ്ട് വരുന്ന ദിക്കാണ് ഇത് .ഇവിടം സദാവൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.