‘ഒടിയൻ മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ചിത്രം, മാസും ക്ലാസും നിറഞ്ഞ അനുഭവം’

ചൊവ്വ, 27 നവം‌ബര്‍ 2018 (18:16 IST)
മാസും ക്ലാസും ചേർന്ന മോഹൻലാൽ കഥാപാത്രത്തെ കാണാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിലേക്ക് അവൻ എത്തുന്നു, ഒടിയൻ!. ഒടിയന്റെ ഒടിയവതാരത്തെ കാണാൻ കട്ട വെയ്റ്റിംഗിൽ ഇരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്ന വാക്കുകളുമായി രചയിതാവായ ഹരികൃഷ്ണൻ.
 
വി എ ശ്രീകുമാർ മേനോന്റെ സംവിധാനം ചെയ്യുന്ന ഒടിയൻ ഒരു മാസ് മൂവിയാണ്. മാസ്സും ക്ലാസും നിറഞ്ഞ ഒരു സിനിമാനുഭവം ആയിരിക്കും ഒടിയൻ എന്നാണ് അദ്ദേഹം പറയുന്നത്. മോഹൻലാൽ , മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിലൊന്ന് നമ്മുക്ക് മുന്നിൽ എത്തിക്കുന്ന ഒരു ചിത്രമായിരിക്കും ഒടിയൻ എന്ന് അദ്ദേഹം പറയുന്നു.
 
എന്നാൽ അതിനൊപ്പം തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്ന പഞ്ച് ഡയലോഗുകളും കിടിലൻ ആക്ഷനും ഈ ചിത്രത്തിന്റെ ഭാഗമാണ് താനും. മോഹൻലാലിനെ പ്രേക്ഷകർ എങ്ങനെയൊക്കെ കാണാൻ ആഗ്രഹിക്കുന്നോ അതുപോലെ തന്നെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍