ഇത് പൊളിക്കും, ജയറാമിനൊപ്പം വിജയ് സേതുപതി; ആദ്യ മലയാള ചിത്രം അണിയറയിൽ

ചൊവ്വ, 27 നവം‌ബര്‍ 2018 (16:08 IST)
മലയാളത്തിലും ഒരുപാട് ആരാധകരുള്ള നടനാണ് വിജയ് സേതുപതി. തമിഴ് ജനതയുടെ മക്കൾ സെൽ‌വം. തമിഴിലെ പുതിയ കാഴ്ചകളിലെ പ്രധാന നടൻ തന്നെയാണ് വിജയ് സേതുപതി. സ്വാഭാവിക അഭിനയത്തിന്റെ മറ്റൊരു വശമാണ് ഈ നടൻ. കാത്തിരിപ്പിനൊടുവിൽ വിജയ് സേതുപതി തന്റെ ആദ്യ മലയാള പടം ചെയ്യുകയാണ്. 
 
താരത്തിന്റെ വിക്രം വേദ, 96 എന്നിവയെല്ലാം കേരളത്തിലും നിറഞ്ഞ് പ്രദർശിപ്പിച്ച ചിത്രമായിരുന്നു. ഛായാഗ്രാഹകനായ സജൻ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് വിജയ് സേതുപതി ചെയ്യുമെന്നാണ് റിപ്പോർട്ട്. ജയറാം നായകനാകുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെയുണ്ടാകും.  
 
അരുൺ കുമാറിന്റെ പടത്തിലാണ് വിജയ് സേതുപതി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സംവിധായകൻ സീനു രാമസ്വാമിയുടെ പടത്തിലും ഉടൻ തന്നെ അഭിനയിക്കും. രജനികാന്തിന്റെ വില്ലനായി പേട്ടയിലും വിജയ് സേതുപതി തന്നെയാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍