കഠിനാധ്വാനം ചെയ്തിട്ടുണ്ട്,ആ വിശ്വാസത്തോട് ഞാന്‍ നീതി പുലര്‍ത്തി,എന്ത് പറയണമെന്ന് അറിയില്ല:അപര്‍ണ ബാലമുരളി

കെ ആര്‍ അനൂപ്
ശനി, 23 ജൂലൈ 2022 (12:49 IST)
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് മുതല്‍ നടി അപര്‍ണ ബാലമുരളിയുടെ ഫോണിന് വിശ്രമമില്ല. എങ്ങുനിന്നും അഭിനന്ദന പ്രവാഹം. എന്നാല്‍ നടി ആദ്യം ഫോണില്‍ വിളിച്ചത് സൂരരൈ പോട്ര് ചിത്രത്തിന്റെ സംവിധായക സുധ കൊങ്കരയാണ്.സുധ മാമിനെ വിളിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷത്തില്‍ ആയിരുന്നുവെന്ന് അപര്‍ണ പറയുന്നു.
 
സ്‌ക്രീനില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിച്ചത് സംവിധായികയായിരുന്നു. ഈ വേഷം ചെയ്യുവാനായി തനിക്ക് സുധ മാം ഒരു വര്‍ഷത്തോളം സമയം തന്നു. അവരില്‍ എന്നില്‍ ഉണ്ടായിരുന്ന ആ വിശ്വാസത്തോട് ഞാന്‍ നീതി പുലര്‍ത്തണമെന്ന് എനിക്കറിയാമായിരുന്നു, അവരെ ഒരിക്കലും നിരാശപ്പെടുത്തരുത്,അത് എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു, അതായിരുന്നു എന്റെ പ്രേരകശക്തി. അപര്‍ണ ബാലമുരളി പറയുന്നു.
 
'തീര്‍ച്ചയായും ഞാന്‍ ചിത്രത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്, യാത്രയിലുടനീളം സുധ മാം (സിനിമയുടെ സംവിധായിക) എന്നോടൊപ്പം ഉണ്ടായിരുന്നു. കഠിനാധ്വാനത്തോടൊപ്പം 
 ഇത് നല്ല ജോലിയുടെ ഫലമാണെന്ന് ഞാന്‍ പറയും, സിനിമ അംഗീകരിക്കപ്പെട്ടു എന്നതില്‍ സംതൃപ്തിയുണ്ട്. അതെ, ഈ അവാര്‍ഡ് എന്റെ അടുത്ത സിനിമകളില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം നല്‍കും. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല,'' -അപര്‍ണ്ണ ബാലമുരളി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
തമിഴ് എന്റെ മാതൃഭാഷ പോലുമല്ല. അതിനാല്‍, ഇത് എന്റെ കരിയറില്‍ നേടാന്‍ കഴിയുന്ന ഒരു ചെറിയ നേട്ടമായി എനിക്ക് തോന്നുന്നുവെന്ന് പറഞ്ഞാണ് അപര്‍ണ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
 
മികച്ച ഫീച്ചര്‍ ഫിലിം, മികച്ച നടന്‍ (സൂര്യ), മികച്ച നടി(അപര്‍ണ ബാലമുരളി) മികച്ച തിരക്കഥ (സുധ കൊങ്കര, ശാലിനി ഉഷാ നായര്‍), മികച്ച പശ്ചാത്തല സംഗീതം (ജിവി പ്രകാശ്) എന്നിവ ഉള്‍പ്പെടെ അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഈ ചിത്രം നേടി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article