അവാര്‍ഡ് മക്കള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നു,ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

കെ ആര്‍ അനൂപ്

ശനി, 23 ജൂലൈ 2022 (12:44 IST)
തന്റെ കുടുംബത്തിന് നന്ദി പറഞ്ഞ് സൂര്യ.ഈ അവാര്‍ഡ് താന്‍ തന്റെ മക്കളായ ദിയയ്ക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്ന് നടന്‍ പറഞ്ഞു.മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ 5 പുരസ്‌കാരങ്ങളാണ് സംവിധായിക സുധ കൊങ്കരയുടെ 'സൂരറൈ പോട്ര്'ന് ലഭിച്ചത്.
 
 ''സൂരറൈ പോട്ര് നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യണമെന്ന് നിര്‍ബന്ധിച്ച എന്റെ ജ്യോതികയ്ക്ക് എന്റെ പ്രത്യേക നന്ദി. ഇതുവരെയുള്ള എന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഒപ്പം എന്നെ എപ്പോഴും പിന്തുണച്ച എന്റെ അമ്മയ്ക്കും അപ്പയ്ക്കും കാര്‍ത്തിക്കും ബൃന്ദയ്ക്കും എന്റെ സ്‌നേഹവും നന്ദിയും. ഈ അവാര്‍ഡ് ഞാന്‍ എന്റെ മക്കളായ ദിയയ്ക്കും ദേവിനും എന്റെ സ്‌നേഹമുള്ള കുടുംബത്തിനും സമര്‍പ്പിക്കുന്നു'- സൂര്യ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍