ശാസ്ത്രജ്ഞന്റെ വേഷത്തില്‍ സൂര്യ, പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 30 ജൂണ്‍ 2022 (12:56 IST)
സംവിധായകന്‍ ബാലയ്ക്കൊപ്പം 'സൂര്യ 41' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൂര്യ.ആര്‍ രവികുമാറിനൊപ്പം നടന്റെ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 
ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ സൂര്യ ഒരു ശാസ്ത്രജ്ഞന്റെ വേഷം ചെയ്യും. ചിത്രീകരണം ചെന്നൈയില്‍ തുടങ്ങാനാണ് പദ്ധതിരിക്കുന്നത്. തിരക്കഥയുടെ ജോലികള്‍ അവസാന ഘട്ടത്തിലാണ്. നായികയെ ഉടന്‍തന്നെ നിര്‍മാതാക്കള്‍ പ്രഖ്യാപിക്കും.ചിത്രം 2023 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പുതിയ അപ്ഡേറ്റ്.
 
മാധവന്റെ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തില്‍ സൂര്യ ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും, അക്ഷയ് കുമാര്‍ നായകനായി അഭിനയിക്കുന്ന 'സൂരറൈ പോട്ര്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും സൂര്യ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍