മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി മോഹൻലാലിനെ കുറിച്ച് ഒരു വീഡിയോയിൽ പറയുന്ന വാക്കുകൾ ശ്രദ്ധേയമാകുകയാണ്. മോഹൻലാലിൻറെ കൂടെ 'ഭഗവാൻ' എന്ന ചിത്രത്തിൽ ഇബ്രാഹിംകുട്ടി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ചമ്മൽ ആയിരുന്നു എന്നാണ് ഇബ്രാഹിംകുട്ടി പറയുന്നത്.
‘മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ആ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യും, ഒരുപാട് പോസിറ്റീവ് എനർജി നൽകും’ എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ഇബ്രാഹിംകുട്ടി ഓര്‍മ്മിക്കുന്നു.
അതേസമയം മോഹൻലാലിൻറെ ദൃശ്യം 2ൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനിൽ നിന്ന് ജോർജുകുട്ടിയുടെ കുടുംബചിത്രം കഴിഞ്ഞദിവസം മോഹൻലാൽ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെ ദ പ്രീസ്റ്റിൻറെ ചിത്രീകരണവും പുനരാരംഭിച്ചിട്ടുണ്ട്.