ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഈ സിനിമയ്ക്ക് 60 ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്. ആറു വർഷത്തിനുശേഷം ദൃശ്യം 2 ടീം വീണ്ടും ഒന്നിക്കുകയാണ്. ഈ സിനിമയെ കുറിച്ച് കുറെ നാളായി ആലോചിക്കുന്നുണ്ടായിരുന്നു എന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ പറയുന്നത്.