തനിനാടൻ കർഷകനായി മോഹൻലാൽ !

കെ ആര്‍ അനൂപ്

വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (12:11 IST)
തോള് ചരിച്ച്, ചുവന്ന മുണ്ടുടുത്ത്, തോർത്ത് തലയിൽ കെട്ടി തനിനാടൻ കർഷകനായി മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ പച്ചക്കറി വിളവെടുക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘വീട്ടിലെ ജൈവകൃഷി’ എന്നു കുറിച്ചുകൊണ്ടാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പയറും വഴുതനയും വാഴയുമെല്ലാം ലാലേട്ടൻ ജൈവവളം ഉപയോഗിച്ച് വീട്ടിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്.
 
അതേസമയം മോഹൻലാലിൻറെ ദൃശ്യം 2ൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹൻലാലിനും മീനയ്ക്കും പുറമേ സായ് കുമാറും മുരളി ഗോപിയും ഗണേഷ് കുമാറും രണ്ടാം ഭാഗത്തിൽ ഉണ്ട്. 
 
ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ ജീത്തു ജോസഫ് വ്യക്‍തമാക്കിയത്. മറ്റൊരു ക്രൈം ത്രില്ലര്‍ പ്രതീക്ഷിക്കേണ്ടെന്നാണ് സംവിധായകന്‍റെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍