ലൌ ഇന്‍ സിംഗപ്പൂര്‍ പരാജയപ്പെട്ടത് മമ്മൂട്ടിയുടെ കുറ്റം കൊണ്ടല്ല !

കെ ആര്‍ അനൂപ്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (18:47 IST)
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് റാഫി - മെക്കാര്‍ട്ടിന്‍. എന്നാൽ ഇവർ സംവിധാനം ചെയ്ത ‘ലവ് ഇന്‍ സിംഗപ്പൂര്‍’ പരാജയമായിരുന്നു. ഈ മമ്മൂട്ടി ചിത്രം ബോക്‍സോഫീസില്‍ വിജയിക്കാതെ ഇരുന്നതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് റാഫി.
 
തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിയ സിനിമയായിരുന്നു ഇതെന്നാണ് റാഫി പറയുന്നത്. മമ്മൂട്ടിയുടെ ഹീറോയിസം എടുത്തു കളഞ്ഞ് ഒരു സാധാരണക്കാരനായി അവതരിപ്പിക്കാനാണ് ആ സിനിമയിലൂടെ ശ്രമിച്ചത്. പിന്നെ അതിന്റെ തിരക്കഥയും നന്നായി വന്നില്ല. ഇതാണ് സിനിമ പ്രേക്ഷകർ ഇഷ്ടപ്പെടാതിരിക്കാൻ ഉള്ള കാരണം - അദ്ദേഹം പറഞ്ഞു. 
 
മമ്മൂട്ടിയെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഒരേ ഒരു സിനിമ കൂടിയാണ് ‘ലവ് ഇന്‍ സിംഗപ്പൂര്‍’. ഈ സിനിമ പരാജയപ്പെട്ടത് എന്നും ഒരു വിഷമം  തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍