ഇന്ന് മലയാള സിനിമയ്ക്ക് പുറത്തും വലിയ ആരാധക പിന്തുണയുള്ള ദുൽഖര്‍ സല്‍മാനെക്കുറിച്ച് നടി മധുബാല പറയുന്നത് ശ്രദ്ധിച്ചുവോ?. സാധാരണ യുവനടന്മാരെ പോലെഫൈറ്റുംഡാൻസുംമാത്രമല്ലഅഭിനയത്തിലും നല്ല കഴിവുള്ള നടനാണ് ദുൽഖർ എന്നാണ് മധുബാല പറയുന്നത്. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഒപ്പം അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യമാണെന്നും താരം പറയുന്നു.
മണിരത്നത്തിന്റെ റോജ എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് മധുബാല. നീലഗിരി, യോദ്ധാ, എന്നോടിഷ്‌ടം കൂടാമോ, ഒറ്റയാള്‍ പട്ടാളം എന്നീ മലയാള ചിത്രങ്ങളില്‍ മധു അഭിനയിച്ചു.
ജെന്‍റില്‍മാന്‍, ഫൂല്‍ ഓര്‍ കാണ്ഡെ, മിസ്റ്റര്‍ റോമിയോ, ഉഡാന്‍, ഇരുവര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയകഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന ചിത്രത്തിന്‍റെ എം ജി ആറിന്‍റെ പത്‌നി ജാനകി രാമചന്ദ്രനായി അഭിനയിച്ചുവരികയാണ് മധുബാല.