കോസ്റ്റ്യും ഡിസൈനറായി സിനിമയിലെത്തി, ഹാസ്യത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടനാണ് ഇന്ദ്രൻസ്. ഹാസ്യതാരമായും സഹനടനായും ഒടുവില്‍ നായകനായും അഭിനയിച്ച അദ്ദേഹം പ്രതിഭയുള്ള നടൻ ആണെന്ന് കാലം തെളിയിച്ചു. വിസ എന്ന ചിത്രത്തിൽ കോസ്റ്റ്യും ഡിസൈനർ ആയിരുന്ന സമയത്ത് മമ്മൂട്ടിയെ പറ്റിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഇന്ദ്രൻസ്.
ഡ്രെസ്സിന്റെ കാര്യത്തിൽ വളരെ ചിട്ടയും വാശിയുമുള്ള വ്യക്തിയാണ് മമ്മൂട്ടി. വിസ എന്ന സിനിമയിൽ മെയിൻ കോസ്റ്റ്യും ഡിസൈനറുടെ അഭാവത്തിൽ മമ്മൂട്ടിയുടെ കോസ്റ്റ്യും ഡിസൈനറാവുകയായിരുന്നു. റെഡിമെയ്‌ഡ് വാങ്ങുവാൻ പൈസയില്ല. ആകെ ഉള്ളത് കുറച്ചു തുണികൾ മാത്രമായിരുന്നു. ഒടുവില്‍ കുറച്ചു തുണി എടുത്തു തയ്‌ക്കുകയും ഡി ബി എന്ന് തുന്നിപ്പിടിപ്പിച്ചു ബ്രാൻഡഡ് ഷർട്ട് ആക്കിമാറ്റി. അങ്ങനെയാണ് മമ്മൂട്ടിക്ക് നല്‍കിയത്.