മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ഏത് ആദ്യം കാണും? ആ കണ്‍‌ഫ്യൂഷന്‍ മാറി !

കെ ആര്‍ അനൂപ്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (10:12 IST)
മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും സിനിമകൾ ഒരേ സമയം തീയറ്ററുകളിൽ റിലീസ് ചെയ്താൽ ഏതു ആദ്യം കാണും? ആരാധകർക്ക് അങ്ങനെ ഒരു കൺഫ്യൂഷനെ ഉണ്ടായിരുന്നില്ല 1993-ൽ വിഷു റിലീസായി  മമ്മൂട്ടി ചിത്രം വാത്സല്യവും, മോഹന്‍ലാല്‍ ചിത്രം ദേവാസുരവും തീയറ്ററുകളിൽ എത്തിയപ്പോൾ. പലപ്പോഴും രണ്ടു താരങ്ങളുടെയും സിനിമകൾ ഒന്നിച്ച് തിയേറ്ററുകളിലെത്തിയ ഒരെണ്ണമാകും ബോക്സ് ഓഫീസില്‍ വൻ വിജയം നേടുക. എന്നാൽ ആ പതിവിനെ തെറ്റിച്ച വർഷമായിരുന്നു 1993. ഇതേ വർഷം ഏപ്രിൽ 11ന് വാത്സല്യം റിലീസായപ്പോൾ ഏപ്രിൽ 14നാണ് മോഹന്‍ലാല്‍ - ഐവി ശശി - രഞ്ജിത്ത് ടീമിന്റെ 'ദേവാസുരം തിയേറ്ററുകളിലെത്തിയത്.
 
മംഗലശ്ശേരി നീലകണ്ഠനെയും മുണ്ടക്കൽ ശേഖരനെയും തീയേറ്ററുകളിൽ യുവ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബപ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു.
 
"ഇൻ ഇന്ത്യ, എവരി ഹോം, വൺ വാത്സല്യം മമ്മൂട്ടി ഷുവർ" ടോവിനോ തോമസ് ചിത്രം കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സിലെ ഈ ഒരൊറ്റ ഡയലോഗ് മതി  കുടുംബപ്രേക്ഷകർക്ക് ഇടയിൽ എത്രത്തോളം വാത്സല്യം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുവാൻ.
 
മമ്മൂട്ടി ചിത്രം വാത്സല്യവും, മോഹന്‍ലാല്‍ ചിത്രം ദേവാസുരവും ബോക്സ് ഓഫീസില്‍ വൻ വിജയമാക്കുകയായിരുന്നു. മലയാള സിനിമയിലെ താരരാജാക്കന്മാരുടെ ചിത്രങ്ങൾ ഒരേസമയം തിയേറ്ററുകളിലെത്തി ബംബര്‍ ഹിറ്റ് ആകുന്നത് അപൂർവ കാഴ്ചയായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍