കോള്‍ഡ് കേസ് ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ല: തനു ബാലക്

കെ ആര്‍ അനൂപ്
വെള്ളി, 25 ജൂണ്‍ 2021 (09:07 IST)
പൃഥ്വിരാജിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം ആണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. റിലീസ് പ്രഖ്യാപിക്കുംവരെ ചിത്രത്തെ കുറിച്ച് ഒരു സൂചനയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടില്ല. റിലീസ് സമയത്ത് പബ്ലിസിറ്റി കൊടുക്കുക എന്നതായിരുന്നു സംവിധായകന്‍ തനു ബാലക്കിന്റെ തീരുമാനം. ഇപ്പോളിതാ നായകനായി ആദ്യമേ പൃഥ്വിരാജ് ആയിരുന്നൊ മനസ്സിലുണ്ടായിരുന്ന് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
 
പൃഥ്വിരാജ് മനസ്സിലുള്ള ആള്‍ തന്നെ ആയിരുന്നു എന്നാണ് തനു ബാലക് പറയുന്നത്. തിരക്കഥ വായിച്ചപ്പോള്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ ജോമോന്‍ വലിയ താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം തന്നെയാണ് പൃഥിക്ക് തിരക്കഥ നല്‍കിയത്. പൃഥ്വിക്കും കഥ വളരെ ഇഷ്ടമായി. അതിനുള്ള കാരണവും സംവിധായകന്‍ വെളിപ്പെടുത്തി. ഇതില്‍ സൂപ്പര്‍ഹീറോയിക് ആയി ഒന്നും ചെയ്യാനില്ല. അത്തരമൊരു സിനിമയല്ല ഇത്. ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ല.ഇന്‍വെസ്റ്റിഗേറ്റീവ് ഭാഗങ്ങളൊക്കെ റിയലിസ്റ്റിക് ആയാണ് നമ്മള്‍ സമീപിച്ചിരിക്കുന്നതെന്നും ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന നായകനാണ് സിനിമയിലുള്ളതെന്നും തനു ബാലക് പറഞ്ഞു.
 
ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article