'ഈറന്‍ മുകില്‍',കോള്‍ഡ് കേസിലെ ഗാനമെത്തി

കെ ആര്‍ അനൂപ്

വ്യാഴം, 24 ജൂണ്‍ 2021 (14:13 IST)
പൃഥ്വിരാജിനെ 'കോള്‍ഡ് കേസ്' റിലീസിന് ഒരുങ്ങുകയാണ്. ഈ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് പിന്നാലെ സിനിമയിലെ ഒരു ഗാനവും പുറത്തുവന്നു. ഹരിശങ്കര്‍ കെ എസ് ആലപിച്ച 'ഈറന്‍ മുകില്‍' ശ്രദ്ധ നേടുകയാണ്.ശ്രീനാഥ് വി നാഥിന്റെ വരികള്‍ക്ക് പ്രകാശ് അലെക്ല് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ 30ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയൊരു സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ്.സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോള്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും സിനിമയിലുണ്ട്.തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തിയറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍