ഋതുവോര്‍മയില്‍ ആസിഫ് അലി!

കെ ആര്‍ അനൂപ്
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (22:48 IST)
സംവിധായകൻ ശ്യാമപ്രസാദിൻറെ 'ഋതു' എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണിയെന്ന കഥാപാത്രമായി അഭിനയിച്ച നടൻ തൻറെ ആദ്യ ചിത്രത്തിൻറെ ഓർമ്മകൾ പങ്കുവെക്കുകയാണ്. ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള താരമാണ് ആസിഫ് അലി. സിനിമയ്ക്ക് വേണ്ടി  പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ആസിഫ് ഓര്‍ക്കുന്നു.
 
ശ്യാമപ്രസാദിൻറെ ചിത്രത്തിലേക്ക് ഓഡിഷനിലൂടെയാണ് ആസിഫ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി അത്രയും പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം ആയിരുന്നു അത്. സിനിമയെ അത്രയധികം ആഗ്രഹിച്ചിരിക്കുന്ന സമയം കൂടിയായിരുന്നു. പുതുമുഖ താരമായി ശ്യാമപ്രസാദിന്റെ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ സാധിച്ചതും അതിനെക്കാളുപരി ഒരു സിനിമ ചെയ്യാൻ പറ്റി എന്നതും ഏറെ ഭാഗ്യമായിട്ടാണ് കരുന്നത് - ആസിഫ് അലി പറയുന്നു.
 
റിമ കല്ലിങ്കൽ, നിഷാൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് 'ഋതു'വിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article