അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടി. എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു. ഇന്നലെ കണ്ട ആളായിരുന്നില്ല ഇന്ന് കണ്ടത്. അതിനുവേണ്ടി ഒരുപാട് അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. ഉപ്പ്, മധുരം ഒക്കെ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു - മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അപർണ വ്യക്തമാക്കി.