മേടം
ഈ ദിവസം അത്ര നന്നല്ല. ഏര്പ്പെടുന്ന ഏതു കര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായ വിവാദം ഉണ്ടാകാന് സാധ്യത. തൊഴില് സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന് സാധ്യത.
ഇടവം
വ്യാപാരത്തില് നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോക്കുകള് വിറ്റുതീരും. കൂട്ടുവ്യാപാരത്തില് ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്ത്തകരോട് അതിരുവിട്ടു പെരുമാറരുത്. പൊതുവേ നല്ല സമയമാണിത്.
മിഥുനം
മറ്റുള്ളവരുമായി ഇടപഴകുമ്പോള് രമ്യമായ വാക്കുകള് ഉപയോഗിക്കുക ചുറ്റുപാടുകള് പൊതുവേ നന്നായിരിക്കും. പെണ്കുട്ടികള്ക്ക് മാതാപിതക്കളുടെ സഹായവും ആശീര്വാദവും ഏതുകാര്യത്തിലും ലഭ്യമാകും.
കര്ക്കടകം
കൂട്ടുവ്യാപാരത്തില് നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും വ്യാപാരത്തില് ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള് വിറ്റഴിക്കും. സഹപ്രവര്ത്തകരുടെ സഹായം ലഭിക്കും.
ചിങ്ങം
ടെന്ഷന്, അലച്ചില് എന്നിവ ഇല്ലാതാകും. ചെറിയതോതില് പണപ്രശ്നങ്ങള് പലതുണ്ടാകും. വീട്ടില് മംഗള കര്മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില് മെച്ചമുണ്ടാകും.
കന്നി
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള് പിറക്കും. അവിവാഹിതരായ പെണ്കുട്ടികള്ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള് ഉണ്ടാകും. മംഗളകര്മ്മങ്ങള് നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും.
തുലാം
പണമിടപാടുകളില് ലാഭം ഉണ്ടാകും. കുടുംബത്തില് ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില് ഉയര്ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്ക്കാനുള്ള പഴയ കടങ്ങള് വീടുന്നതാണ്.
വൃശ്ചികം
ചുറ്റുപാടുകള് പൊതുവേ നന്നായിരിക്കും. കുടുംബ വിഷയങ്ങള് മറ്റുള്ളവരോട് അധികമായി ചര്ച്ച ചെയ്യാതിരിക്കുന്നത് നല്ലത്പുതിയ പ്രവര്ത്തനങ്ങളില് ഏര്പ്പെടാന് ശ്രമിക്കും.
ധനു
കലാരംഗത്ത് അപമാനം. കാര്ഷികവൃത്തിയില് കൂടുതല് അംഗീകാരം, ധനലബ്ധി ഇവയുണ്ടാകും. സ്വര്ണക്കച്ചവടക്കാര്ക്ക് തിരിച്ചടികള് ഉണ്ടാകും. പുരസ്കാരങ്ങള് ലഭിക്കും. ആത്മീയപ്രവര്ത്തനങ്ങളില് ഏര്പ്പെടും.
മകരം
വാഹനസംബന്ധമായി കേസ്സുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. പ്രൊമോഷന് ലഭിക്കും. ദീര്ഘകാലമായുള്ള ആഗ്രഹങ്ങള് സാധിക്കും. മാതാപിതാക്കളില്നിന്ന് ധനസഹായം. കേസുകളിലൂടെ ധനലബ്ധിയുണ്ടാകും. പൂര്വികസ്വത്ത് ലഭിക്കും.
കുംഭം
ഗുരുതുല്യരായവരില്നിന്ന് അകലും. നഷ്ടപ്പെട്ട വസ്തുക്കള് തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. കലാരംഗത്ത് ഉയര്ച്ച. രാഷ്ട്രീയമേഖലയില് അപമാനസാധ്യത. കാര്ഷികവൃത്തിയിലൂടെ കൂടുതല് ധനലാഭം.
മീനം
കൃഷിയിലൂടെ ധനലാഭം. ഗൃഹനിര്മ്മാണം തടസ്സപ്പെടും. വാഹനസംബന്ധമായ കേസുകളില് അനുകൂല തീരുമാനം. ഗുരുതുല്യരുടെ അനുഗ്രഹം ലഭിക്കും. വാര്ത്താമാധ്യമരംഗത്ത് ശ്രദ്ധേയമായ പ്രവര്ത്തനം കാഴ്ചവയ്ക്കാനാകും.