നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി; വരൻ നടനും മോഡലുമായ ദിലീപ്

അഭിറാം മനോഹർ

തിങ്കള്‍, 9 ഫെബ്രുവരി 2026 (10:40 IST)
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയും ശാസ്ത്രീയ നര്‍ത്തകിയുമായ ആര്യ പാര്‍വതി വിവാഹിതയായി. നടനും മോഡലുമായ ദിലീപാണ് വരന്‍. വിവാഹച്ചടങ്ങുകള്‍ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്.
 
ആര്യയുടെ അച്ഛനും അമ്മയും കുഞ്ഞനുജത്തിയും സാക്ഷികളായ ചടങ്ങില്‍ ദിലീപ് ആര്യയ്ക്ക് താലി ചാര്‍ത്തി. വിവാഹത്തെക്കുറിച്ച് മുന്‍കൂട്ടി യാതൊരു സൂചനയും ആര്യ സോഷ്യല്‍ മീഡിയയിലൂടെയോ പൊതുവേദികളിലൂടെയോ നല്‍കിയിരുന്നില്ല. സ്ഥിരമായി വ്‌ലോഗുകളും വ്യക്തിജീവിതത്തിലെ നിമിഷങ്ങളും പങ്കുവയ്ക്കാറുള്ള താരത്തിന്റെ ഈ അപ്രതീക്ഷിത വിവാഹവാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചു. 
 
പരമ്പരാഗത ഹിന്ദു രീതിയില്‍ നടന്ന വിവാഹചടങ്ങില്‍  മെറൂണ്‍ സാരിയിലാണ് ആര്യ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസം മെഹന്തി അണിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നുവെങ്കിലും, അത് വിവാഹസൂചനയാണെന്ന് പലരും കരുതിയിരുന്നില്ല. വിവാഹവാര്‍ത്ത അവസാന നിമിഷം വരെ താരം രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു.
 
മോഹിനിയാട്ടം നര്‍ത്തകിയായി പ്രശസ്തയായ ആര്യ വിവിധ ടെലിവിഷന്‍ സീരിയലുകളിലൂടെയും ഭാഗമായിട്ടുണ്ട്. കൂടാതെ 'ആര്യമോഹനം' എന്ന നൃത്തവിദ്യാലയവും താരം നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍