Budget 2021: ആദായ നികുതിയിൽ മാറ്റമില്ല; 75 വയസ്സ് കഴിഞ്ഞവർക്ക് ആനുകൂല്യം

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (12:49 IST)
നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും എന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. പ്രത്യേക വരുമാനങ്ങൾ ഇല്ലാത്ത 75 വയസിന് മുകളിൽ പ്രായമുള്ളവർ നികുതി അടയേണ്ടതില്ല എന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർക്കാണ് നികുതി ഇളവ് അനുവദിച്ചിരിയ്ക്കുന്നത്. നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി സമർപ്പിയ്ക്കലുമായി ബന്ധപ്പെട്ട പരാതി പരിഹാരങ്ങൾക്ക് പ്രത്യേക പാനൽ രൂപീകരിയ്ക്കും. അതേസമയം അദായ നികുതി നിരക്കുകളിലും, സ്ലാബുകളിലും മാറ്റമില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article