Budget 2021: ആരോഗ്യ മേഖലയ്ക്ക് 64,180 കോടിയുടെ പ്രത്യേക പാക്കേജ്, കൊവിഡ് വാക്സിന് 35,000 കോടി

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (11:30 IST)
ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി 2021-22 കേന്ദ്ര ബജറ്റ്. കൊവിഡിനെതിരെ വാക്സിൻ വികസിപ്പിച്ച ഗവേഷകർക്ക് ധനമന്ത്രി നന്ദി പറഞ്ഞു. കൊവിഡ് വാക്സിൻ വികസിപ്പിച്ചത് രാജ്യത്തിന്റെ നേട്ടമാണെന്ന് വ്യക്തമാക്കികൊണ്ടാണ് ആരോഗ്യ മേഖലയ്ക്ക് 64,180 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കോവിഡ് വാക്സിന് വേണ്ടി മാത്രം 35,000 കോടിയാണ് അനുവദിച്ചിരിയ്ക്കുന്നത്. കൂടുതൽ കൊവിഡ് വാക്സിൻ ഉത്പാദിപ്പിയ്ക്കും. ആരോഗ്യ മേഖലയിലെ പാക്കേജിന്റെ ഭാഗമായി ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. ഇതിനോടൊപ്പം പുതിയ സ്ഥാപനങ്ങൾ ആരംഭിയ്ക്കും. രാജ്യത്ത് 15 എമേർജെൻസി ഹെൽത്ത് സെന്ററുകൾ സ്ഥാപിയ്ക്കും നഷണൽ സെന്റർഫോർ ഡിസീസിനെ ശക്തമാക്കും. ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിയ്ക്കും എന്നിങ്ങനെയാണ് ആരോഗ്യ മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article