Budget 2021: കയ്യിൽ ബജറ്റുമായി നിർമ്മല സീതാരാമൻ, ധനമന്ത്രാലയത്തിൽനിന്നും പാർലമെന്റിലേയ്ക്ക്

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (09:30 IST)
കയ്യിൽ ബജറ്റുമായി ധനമന്ത്രാലയത്തിൽനിന്നും പുറത്തിറങ്ങി ധനമന്ത്രി നിർമല സീതാരാമൻ. മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഫിനാൻസ് അനുരാഗ് സിങ് ഠാക്കൂറും, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും നിർമ്മല സീതാരാമന് ഒപ്പമുണ്ടായിരുന്നു. സ്വർണ നിറത്തിലുള്ള ദേശീയ ചിഹ്നം പതിച്ച ചുവന്ന തുണി സഞ്ചിയിലാണ് ഇത്തവണയും ബജറ്റ് ഫയൽ. ടാബ്‌ലെറ്റ് കംബ്യൂട്ടർ ഉപയോഗിച്ചായിരിയ്ക്കും നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിയ്ക്കുക  സ്യൂട്ട്കേസിൽ ബജറ്റ് കൊണ്ടുപോകുന്ന രീതി അവസാനിപ്പിച്ച് കഴിഞ്ഞ തവണയാണ് ഇത്തരത്തിൽ ബജറ്റ് ഫയൽ കൊണ്ടുപോകാാൻ തുടങ്ങിയത്. ചരിത്രത്തിലെ ആദ്യത്തെ പേപ്പർലെസ് ബജറ്റാണ് ഇന്ന് അവതരുപ്പിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ബജറ്റ് ഫയലുകൾ സോഫ്റ്റ് കോപ്പിയായി യൂണിയൻ ബജറ്റ് എന്ന ആപ്പിലൂടെ പൊതുജനങ്ങൾക്ക് ഉൾപ്പടെ ലഭ്യമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article