മ്യാൻമറിൽ പട്ടാള അട്ടിമറി: ഓങ് സാൻ സൂചിയും, പ്രസിഡന്റും ഉൾപ്പടെ തടങ്കലിൽ

തിങ്കള്‍, 1 ഫെബ്രുവരി 2021 (07:33 IST)
യാങ്കൂൺ: മ്യൻമറിൽ പട്ടാള ആട്ടിമറി. മ്യാൻമർ ദേശീയ നേതാവും സമാധനത്തിനുള്ള നോബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചി, പ്രസിഡന്റ് വിൻ വിൻ മയന്റ് ഉൾപ്പടെയുള്ളവർ സൈന്യത്തിന്റെ തടങ്കലിലാണ്, ഔദ്യോഗിക ചാനൽ, റേഡിയോ എന്നിവയുടെ പ്രഷേപണം നിർത്തിവച്ചിരിയ്ക്കുകയാണ്, യങ്കൂണിൽ മൊബൈൽ ഫോൺ സേവനവും തടസപ്പെടുത്തി. നവംബറിൻ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിയാണ് എന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു, അതിനാൽ തെരഞ്ഞെടുപ്പ് അംഗീകരിയ്ക്കില്ല എന്നാണ് സൈന്യത്തിന്റെ നിലപാട്. നിലവിൽ അധികാരത്തിൽ സൈന്യത്തിന് പ്രധാന സ്ഥാനങ്ങൾ നൽകുന്ന രീതിയിലാണ് മ്യാൻമറിലെ ഭരണഘടന. എന്നാൽ ജനാധിപത്യ ഫെഡറൽ രാഷ്ട്രൻ രൂപീകരിയ്ക്കുന്നതിനായി ഭരണഘടനയിൽ മാറ്റം വരുത്തും എന്ന് പ്രസിഡന്റ് വിൻ വിൻ മയന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആട്ടിമറി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍