കോംപാക്ട് എസ്യുവി വിപണിയിൽ മത്സരം തീർക്കാൻ കിഗെറിനെ ഇന്ത്യൻ വിപണീയിൽ അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. നവംബറിൽ അവതരിപ്പിച്ച പ്രൊഡക്ഷൻ മോഡലിന് സ്മാനമായ ഡിസൈനുള്ള വാഹനം തന്നെയാണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. ക്വിഡിലേതിന് സമാനമായി രണ്ടായി ഭാഗിച്ച ഹെഡ് ലാമ്പുകൾ, 16 ഇഞ്ച് അലോയ് വിലുകൾ പിന്നിൽ സി ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവ എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകളാണ്. 72 പിഎസ് പവറും 96 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍, 100 എച്ച്പി പവറും 160 എന്‍എം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളിലാണ് കിഗെർ വിപണിയിൽ എത്തിയിരിയ്ക്കുന്നത്.