ഇന്ധന വില വർധന കൃത്യമായി പ്രവചിച്ചാൽ രണ്ട് ലിറ്റർ പെട്രോൾ സമ്മാനം !

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2021 (09:07 IST)
ഇന്ധനവില വർധനവിൽ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്. ഓണലൈൻ ഇന്ധന വില പ്രവചന മത്സരം സംഘടിപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഞായറാഴ്ച ഇന്ധന വില എത്ര കൂടുമെന്ന് ശനിയാഴ്ച പ്രവചിയ്ക്കുന്നവർക്ക് രണ്ട് ലിറ്റർ പെട്രോൾ സമ്മാനമായി നൽകുമെന്നായിരുന്നു യൂത്ത് കോൺഗ്രസ്സിന്റെ പ്രഖ്യാപനം. പ്രവചന മത്സരത്തിൽ മൂന്നു പേരാണ് വില കൃത്യമായി പ്രവചിച്ചത്. ഇതിൽനിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വിജയിയ്ക്ക് രണ്ട് ലിറ്റർ പെട്രോൾ സമ്മാനിച്ച് യുത്ത് കോൺഗ്രസ് വാക്കു പാലിയ്ക്കുകയും ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article