വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (20:04 IST)
ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീരാകാന്‍ അവസരം. അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026-ലെ അഗ്‌നിവീര്‍ (VAYU) പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ 2025 ജനുവരി 07-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി  2025 ജനുവരി 27 ആണ്.  ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി മാത്രമേ അപേക്ഷ പൂരിപ്പിക്കേണ്ടതുള്ളൂ, അത് പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.   2005 ജനുവരി 01 നും 2008 ജൂലൈ 1 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് (രണ്ട് ദിവസവും ഉള്‍പ്പെടെ) അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.  ഒരു ഉദ്യോഗാര്‍ത്ഥി സെലക്ഷന്‍ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞാല്‍, എന്റോള്‍മെന്റ് തീയതിയിലെ ഉയര്‍ന്ന പ്രായപരിധി 21 വര്‍ഷമാണ്.
 
നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാകുമ്പോള്‍, വ്യോമസേനയുടെ നയങ്ങളും,  ആവശ്യകതകളും  അടിസ്ഥാനമാക്കി, അഗ്‌നിവീര്‍വായുവിന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ റെഗുലര്‍ കേഡറില്‍ എയര്‍മെന്‍ ആയി എന്റോള്‍ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള അവസരം നല്‍കും.  ഈ അപേക്ഷകള്‍ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെയൂം നാല് വര്‍ഷത്തെ പ്രകടനത്തേയും അടിസ്ഥാനമാക്കി കേന്ദ്രീകൃതമായ രീതിയില്‍ പരിഗണിക്കും. അഗ്‌നിവീര്‍വായുവിന്റെ ഓരോ പ്രത്യേക ബാച്ചിന്റെ 25% വരെ വ്യോമസേനയുടെ റെഗുലര്‍ കേഡറില്‍ നിയമനം ലഭിക്കാന്‍ അവസരമുണ്ട്.  അതിന് മുകളില്‍   തിരഞ്ഞെടുക്കപ്പെടാന്‍ അഗ്‌നിവീര്‍വായുവിന് അവകാശമില്ല.  കൂടുതല്‍ എന്റോള്‍മെന്റിനായി അഗ്‌നിവീര്‍വായുവിന്റെ തിരഞ്ഞെടുപ്പ്, എന്തെങ്കിലും ഉണ്ടെങ്കില്‍, അത് ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
 
വിശദവിവരങ്ങള്‍ https://agnipathvayu.cdac.in അല്ലെങ്കില്‍ https://careerindianairforce.cdac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍