പൊതു ബജറ്റില്‍ വമ്പൻ പ്രതീക്ഷകളര്‍പ്പിച്ച് ബാങ്കിങ് മേഖല

Webdunia
ചൊവ്വ, 30 ജനുവരി 2018 (14:46 IST)
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ബാങ്കിങ് വ്യവസായത്തിനു ഗുണകരമാ‍കുന്ന തരത്തിലുള്ള ബജറ്റായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിട്ടാക്കടങ്ങളില്‍ നിന്നുള്ള മോചനം മുതൽ പണമിടപാടുകൾ ‘ഡിജിറ്റൈസ്’ ചെയ്യുന്ന തരത്തിലുള്ള പ്രോത്സാഹന പദ്ധതികളടക്കം ബാങ്കിങ് മേഖലയുടെ പ്രതീക്ഷകളില്‍ ഉള്‍പ്പെടുന്നുണ്ട്. 
 
പ്രതീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റൈസേഷന്റെ വ്യാപനം. ഡിജിറ്റൽ ഇടപാടുകള്‍ നടത്താന്‍  ചെറുകിട ബിസിനസ് സംരംഭങ്ങളെയും സാധാരണക്കാരെയും ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൈസേഷൻ വ്യാപനത്തിനുള്ള ‘റോഡ് മാപ്’ ആണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.  
 
അതോടൊപ്പം ബാങ്കുകളിൽ സർക്കാരിനുള്ള ഓഹരി പങ്കാളിത്തത്തിന്റെ അളവു കുറച്ചുകൊണ്ടുവരുന്നതിനായുള്ള​ ശ്രമവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article