മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗീര്‍വാണം മുഴക്കുന്നു; കാനത്തിനെ നിര്‍ത്തിപ്പൊരിച്ച് സിപിഐ - ഭക്ഷ്യമന്ത്രി ഒരു ചുക്കും ചെയ്യുന്നില്ലെന്നും വിമര്‍ശനം

Webdunia
ചൊവ്വ, 30 ജനുവരി 2018 (14:40 IST)
സിപിഐ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ കൊല്ലം ജില്ലാസമ്മേളനം. അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയിലാണ് കാനത്തിനെയും ഭക്ഷ്യമന്ത്രി പി തിലോത്തമനെതിരെയും രൂക്ഷ വിമർശനമുയർന്നത്.

മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗീര്‍വാണം മുഴക്കുന്ന കാനം റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും കാനം മറുപടി പറഞ്ഞില്ല.

പാർട്ടി മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നും വിമർശനമുയർന്നു. പല കാര്യങ്ങളിലും മന്ത്രിമാർ വിരുദ്ധാഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു

സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. അത് തടഞ്ഞുനിര്‍ത്താന്‍ ഒരു ചുക്കും ഭക്ഷ്യമന്ത്രി ചെയ്യുന്നില്ലെന്നു പ്രതിനിധികള്‍ ആരോപിച്ചു. ചന്ദ്രശേഖരന്‍ നായരെ പോലെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് തിലോത്തമന്‍ ഓര്‍ക്കണമെന്നും പ്രതിനിധികള്‍ തുറന്നടിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article