എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ (25) ആത്മഹത്യയില്‍ കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. സൃഷ്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ആദിത്യ പണ്ഡിറ്റിനെ കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നതായി പൊവായ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ആദിത്യയെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്‌ളാറ്റിന്റെ വാതില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതില്‍ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.