വ്യത്യസ്ത നിലപാടുകളുള്ള ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ ശ്രദ്ധാകേന്ദ്രം. അതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് പേരാണ് അപര്‍ണ മള്‍ബെറിയും ജാസ്മിന്‍ മൂസയും. ഇരുവരും തങ്ങളുടെ ലെസ്ബിയന്‍ ഐഡന്റിറ്റി നേരത്തെ തുറന്നുപറഞ്ഞിട്ടുള്ളവരാണ്.
അപര്‍ണയേയും ജാസ്മിനേയും പോലെ സെക്ഷ്വല്‍ ഐഡന്റിറ്റി വെളിപ്പെടുത്തുകയാണ് ബിഗ് ബോസ് മലയാളത്തിലെ മറ്റൊരു താരവും മജീഷ്യനുമായ അശ്വിന്‍ വിജയ്. താനൊരു ഗേ ആണെന്ന് അശ്വിന്‍ തുറന്നുപറഞ്ഞു.
അപര്‍ണയും ജാസ്മിനുമായി സംസാരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അശ്വിന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അപര്‍ണയാണ് ജാസ്മിനോട് കാര്യം അവതരിപ്പിക്കുന്നത്. 'ഇവനൊരു കാര്യം പറയാനുണ്ട്. ഇവനൊരു ഗേ ആണ്' എന്ന് അപര്‍ണ ജാസ്മിനോട് പറയുന്നു. ജാസ്മിനെ നോക്കി അശ്വിന്‍ 'അതെ' എന്ന് പറയുന്നുണ്ട്.
'ബൈസെക്ഷ്വല്‍ ആണോ?' എന്ന് ജാസ്മിന്‍ അശ്വിനോട് തിരക്കി. 'സ്ട്രിക്ക്ലി ഗേ' എന്നാണ് അശ്വിന്റെ മറുപടി. തനിക്ക് ഇക്കാര്യം മുന്‍പ് സംശയമുണ്ടായിരുന്നെന്നും വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്നും ജാസ്മിന്‍ അശ്വിനോട് പറയുന്നു.