Bigg Boss Malayalam Season 4 : ബിഗ് ബോസില്‍ നിന്ന് പത്ത് ലക്ഷവുമായി ഒരാള്‍ പുറത്തേക്ക് ! ആരെടുക്കും ആ പെട്ടി?

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (08:10 IST)
Bigg Boss Malayalam Season 4 : ബിഗ് ബോസ് മലയാളത്തില്‍ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. വിന്നറാകാന്‍ സാധ്യതയില്ലെന്ന് സ്വയം ഉറപ്പുള്ള ഒരാള്‍ക്ക് പത്ത് ലക്ഷം രൂപയുമായി ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങാന്‍ അവസരമുണ്ട്. ഫിനാലെയിലേക്ക് മത്സരിക്കുന്ന ആറ് പേര്‍ക്ക് മുന്നിലേക്ക് പത്ത് ലക്ഷത്തിന്റെ പെട്ടിയാണ് ബിഗ് ബോസ് വയ്ക്കുന്നത്. ഫൈനലില്‍ വിജയി ആകില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് ഈ പത്ത് ലക്ഷം രൂപയുടെ പെട്ടിയെടുത്ത് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങാമെന്നാണ് നിര്‍ദേശം. ആരായിരിക്കും പത്ത് ലക്ഷത്തിന്റെ പെട്ടിയുമായി ബിഗ് ബോസ് വീടിനോട് ഗുഡ് ബൈ പറയുക എന്ന് ഇന്നറിയാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article