നിസ്സാരക്കാരനല്ല അശ്വിന്‍ വിജയ്, രണ്ട് ലോക റെക്കോര്‍ഡുകള്‍,ബിഗ് ബോസ് നാലാം സീസണില്‍ എത്തിയതിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് മത്സരാര്‍ഥി

കെ ആര്‍ അനൂപ്

ചൊവ്വ, 29 മാര്‍ച്ച് 2022 (10:08 IST)
ബിഗ് ബോസ് മലയാളം നാലാം സീസണിലെ 17 മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ അടുത്തറിയുന്നതേയുള്ളൂ. അക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായ ഒരു മത്സരാര്‍ഥിയുണ്ട്,അശ്വിന്‍ വിജയ്.
ചെറിയ പ്രായത്തിനുള്ളില്‍ തന്നെ ജീവിതത്തിലെ പല പ്രതിസന്ധികളെയും നേരിട്ട് മജീഷ്യന്‍ എന്ന നിലയില്‍ പേരെടുത്ത ആളാണ് അശ്വിന്‍ വിജയ്. തന്റെ ജീവിതകഥ അശ്വിന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 
നിസ്സാരക്കാരനല്ല അശ്വിന്‍ വിജയ്.മാജിക്കിലെ രണ്ട് ലോക റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.ഒരു മിനിറ്റില്‍ 18 മാജിക്കുകള്‍ അവതരിപ്പിച്ചതിനുള്ള ഇന്ത്യയിലെ ഏറ്റവും വേ?ഗതയേറിയ മജീഷ്യന്‍ എന്ന ടൈറ്റില്‍ ആണത്.
 
ബിഗ് ബോസ് നാലാം സീസണില്‍ എത്തിയതിന് പിന്നില്‍ അശ്വിന് ഒരു ലക്ഷ്യം കൂടിയുണ്ട്.'ഇവിടെ മത്സരിക്കുന്നതുകൊണ്ട് എനിക്ക് കുറച്ചുപേരെ സഹായിക്കണം. അതിനുവേണ്ടിയാണ് വന്നത്. എനിക്ക് നിന്നേ പറ്റൂ. അത് എന്റെ വാശിയാണ്'-എന്നാണ് അശ്വിന്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍