പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍, ഇത്തവണ ബിഗ് ബോസ് ചെയ്യാന്‍ വാങ്ങുന്നത് കോടികള്‍ ! കഴിഞ്ഞ സീസണില്‍ പ്രതിഫലമായി വാങ്ങിയത് 15 കോടി

ഞായര്‍, 27 മാര്‍ച്ച് 2022 (07:50 IST)
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസണ്‍ 4 ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് ഷോയുടെ അവതാരകന്‍. ബിഗ് ബോസ് അവതാരകനായി എത്താന്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ സീസണുകള്‍ പോലെ കോടികളാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഷോ ചെയ്യാന്‍ വാങ്ങുന്നത്. 
 
കഴിഞ്ഞ സീസണില്‍ 15 കോടിയാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഷോയുടെ അവതാരകനാകാന്‍ വാങ്ങിയത്. ഇത്തവണ പ്രതിഫലം വര്‍ധിപ്പിച്ചു. ഏകദേശം മൂന്ന് കോടി രൂപയാണ് ഇത്തവണ മോഹന്‍ലാല്‍ വര്‍ധിപ്പിച്ചത്. അതായത് 18 കോടിയോളമാണ് ഇത്തവണത്തെ പ്രതിഫലം. നൂറ് ദിവസം നടക്കുന്ന ഷോയില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നത് വെറും 15 ദിവസങ്ങളില്‍ മാത്രമാണ്. ബിഗ് ബോസ് പ്രൊമോഷന്‍ ഷൂട്ടുകളും ചേര്‍ത്താണ് ഈ 18 കോടി പ്രതിഫലം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍