ബിഗ് ബോസ് സീസണ്‍ 4: വിന്നറാകാന്‍ സാധ്യത ഈ മൂന്ന് പേര്‍, ആവേശത്തോടെ വോട്ട് ചെയ്ത് ആരാധകര്‍

ബുധന്‍, 29 ജൂണ്‍ 2022 (16:06 IST)
ബിഗ് ബോസ് സീസണ്‍ 4 അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ഗ്രാന്റ് ഫിനാലെ. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിഗ് ബോസില്‍ കിരീടം ചൂടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മൂന്ന് മത്സരാര്‍ഥികള്‍ക്കാണ്. ആരൊക്കെയാണ് അവര്‍? 
 
ദില്‍ഷ പ്രസന്നന്‍, റിയാസ് സലിം, ബ്ലെസ്‌ലി എന്നിവരാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്ന് പേര്‍. ഇവര്‍ക്കാണ് കൂടുതല്‍ വോട്ടുകള്‍ ഇപ്പോള്‍ ലഭിക്കുന്നത്. ഇതില്‍ ദില്‍ഷയും റോബിനും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍