Bigg Boss Malayalam:നിങ്ങള്‍ പറയൂ ഞാന്‍ എന്തുവേണം... ബിഗ് ബോസ് പ്രേക്ഷകരോട് മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 15 ഏപ്രില്‍ 2023 (11:12 IST)
വിഷുദിന എപ്പിസോഡില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക്. മത്സരാര്‍ത്ഥികളുടെ ആവശ്യപ്രകാരം മോഹന്‍ലാല്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. ഒരു ചുമരിന് ഇപ്പുറം നിന്ന് മത്സരാര്‍ത്ഥികളുടെ വിഷു ആഘോഷങ്ങള്‍ കാണുന്ന ലാല്‍ അങ്ങോട്ട് പോകണോ വേണ്ടയോ എന്ന കാര്യം പ്രേക്ഷകരോടാണ് ലാല്‍ ചോദിക്കുന്നത്.  
വിഷുദിനമല്ലേ വീട്ടിനുള്ളില്‍ കയറി അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് കരുതിയതാണ്. പക്ഷേ അത് വേണോ. കഴിഞ്ഞ ആഴ്ച ഞാന്‍ വന്നപ്പോള്‍ ഉണ്ടായ ബഹളവും അനുസരണക്കേടും ഒക്കെ നിങ്ങളും കണ്ടതല്ലേ. പക്ഷേ വീട്ടുകാര്‍ എന്നെ വിളിക്കുന്നു അങ്ങോട്ട് വരാന്‍. നിങ്ങള്‍ പറയൂ ഞാന്‍ എന്തുവേണം എന്ന് മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടാണ് ബിഗ് ബോസ് പ്രമോ വീഡിയോ അവസാനിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article