Bigg Boss Season 5: കൂട്ടുകെട്ട് പൊളിക്കാന്‍ ബിഗ് ബോസ് തന്ത്രം, കളി കാര്യമായ നിമിഷങ്ങള്‍,സെറീനയെ വേദനിപ്പിച്ച് അഞ്ജൂസിന്റെ വാക്കുകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 12 ഏപ്രില്‍ 2023 (13:02 IST)
സെറീന, റെനീഷ, അഞ്ജൂസ് എന്നിവരാണ് ബിഗ് ബോസ് വീട്ടിലെ വലിയ കൂട്ടുകാര്‍. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ വലിയ സമയം വേണ്ടിവന്നില്ല ബിഗ് ബോസിന്. മൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്‌ക് ആണ് ഈ സൗഹൃദത്തിന് പണി കൊടുത്തത്.വെള്ളിയാങ്കല്ല് എന്നാണ് ടാസ്‌കിന് പേരിട്ടിരിക്കുന്നത്.
ടാസ്‌കിനിടെ അഞ്ജൂസ് നടത്തിയ പരാമര്‍ശം സെറീനയെ ചൊടിപ്പിച്ചു എന്നുവേണം ബിഗ് ബോസ് പ്ലസ് എപ്പിസോഡ് നല്‍കുന്ന സൂചനയില്‍ നിന്നും മനസ്സിലാക്കാന്‍ ആകുന്നത്.
അഞ്ചുസ് പറഞ്ഞ വാക്കുകളില്‍ വേദനിച്ച സെറീന ഒരു ഭാഗത്ത് മാറിയിരിക്കുന്നതും അവളെ സമാധാനിപ്പിക്കുന്ന റെനീഷയെയും കാണാനാകുന്നു. തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് അഞ്ജൂസ് അവിടേക്ക് എത്തുകയും ചെയ്യുന്നു. എന്തായാലും സംഭവം എന്താണെന്ന് ബിഗ് ബോസ് പുറത്തുവിട്ടിട്ടില്ല.നാണമുണ്ടോ ഇങ്ങനെ പറയാന്‍ എന്ന് അഞ്ജൂസിനോട് സെറീന ചോദിക്കുന്നുണ്ട്. അത് വാക്ക് തര്‍ക്കത്തിലേക്ക് എത്തുകയും ചെയ്യുന്നു. മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീരും എന്ന് റെനീഷ പറയുന്നുണ്ടെങ്കിലും സെറീന അത് കേള്‍ക്കുന്നില്ല.
 
അഞ്ജൂസ് പിന്നീട് അവിടെ നിന്ന് പോകുകയും മാറിനില്‍ക്കുന്നതിനിടെ റിനോഷ് വന്ന് അഞ്ജൂസിനെ ആശ്വസിപ്പിക്കുന്നതും കാണാനാകുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article