ഓരോ ആഴ്ചയിലും ബിഗ് ബോസ് വീട്ടിൽ പുതിയ ക്യാപ്റ്റന്മാരെ തിരഞ്ഞെടുക്കും. വീക്കിലി ടാസ്‌കിലൂടെയാണ് തെരഞ്ഞെടുപ്പ്. അടുത്ത നോമിനേഷനിൽ നിന്നും മുക്തനാവാനും ക്യാപ്റ്റൻമാർക്ക് ആകും. തീപാറും പോരാട്ടത്തിന് ഒടുവിലാണ് ഈ വാരത്തിലെ ക്യാപ്റ്റനെ ബിഗ് ബോസ് തെരഞ്ഞെടുത്തത്.
വിഷ്ണു, റെനിഷ, സാഗർ എന്നിവരാണ് ഇത്തവണ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിച്ചത്. മത്സരാർത്ഥികൾക്കായി നിശ്ചയിച്ചിട്ടുള്ള കളർ ബോളുകൾ പെറുക്കി നിശ്ചിത സമയത്തിനുള്ളിൽ ഒരു പാത്രത്തിൽ നിറയ്ക്കുക എന്നതായിരുന്നു ടാസ്‌ക്. വിഷ്ണുവിന് ഓറഞ്ച് നിറത്തിലുള്ള ബോളുകളും റെനീഷയ്ക്ക് മഞ്ഞയും സാഗർ പിങ്ക് നിറത്തിലുള്ള പന്തുകളും ആണ് തെരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകളായി മത്സരം നടന്നു അതിൽ കൂടുതൽ പന്തുകൾ ശേഖരിക്കുന്ന ആളായിരിക്കും വിജയി. നിലവിലെ ക്യാപ്റ്റൻ അഖിൽ മാരാർ മത്സരം നിയന്ത്രിച്ചു.
ആദ്യ റൗണ്ടിൽ ബോളുകൾ ഒരേപോലെ നിറച്ച് മൂന്നുപേരും 100 പൊയൻറ് വീതം നേടി. രണ്ടാം റൗണ്ടിൽ സാഗർ മുന്നിട്ട് നിന്നു. റെനീഷ, വിഷ്ണു എന്നിവർ യഥാക്രമം പുറകിലുമായി. മൂന്നാം റൗണ്ടിൽ സാഗറും റിനീഷയും ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. മൂന്നേ റൗണ്ടുകളിൽ നിന്നുള്ള പോയിൻറ്കൾ കൂട്ടിയപ്പോൾ സാഗർ മുന്നിലായി. സാഗർ ക്യാപ്റ്റൻസി ടാസ്‌ക് വിജയിച്ചു.