Bigg Boss Malayalam:ബാത്‌റൂമിലാണ് കിടന്നുറങ്ങിയത്,മാരിറ്റല്‍ റേപ്പിന് വിധേയയാക്കപ്പെട്ടു,മൂന്നര കൊല്ലം എടുത്തു ആ ബന്ധത്തില്‍ നിന്ന് പുറത്തെടുക്കാന്‍,ശോഭ വിശ്വനാഥ് ജീവിതകഥ പറയുന്നു

കെ ആര്‍ അനൂപ്
വെള്ളി, 7 ഏപ്രില്‍ 2023 (09:13 IST)
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥിയാണ് ശോഭ വിശ്വനാഥ്. ജീവിതകഥ പറഞ്ഞ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാനുള്ള അവസരമാണ് 'എന്റെ കഥ'യിലൂടെ ബിഗ് ബോസ് നല്‍കുന്നത്. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ ജീവിത അനുഭവങ്ങള്‍ പറയുകയാണ് ശോഭ.
 സംരംഭകയായ മത്സരാര്‍ത്ഥി തന്റെ ജീവിതത്തില്‍ നേരിടേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുന്നുണ്ട്.
തമിഴ് വേരുകളുള്ള ഒരു കുടുംബത്തിലാണ് ശോഭ ജനിച്ചത്. മൂന്ന് മക്കളില്‍ ഇളയ കൂട്ടി, അതിന്റെ സ്വാതന്ത്ര്യം ഒക്കെ എടുത്താണ് താന്‍ വളര്‍ന്നതെന്ന് ശോഭ പറയുന്നു. അച്ഛന്റെ അമ്മയുമായാണ് കൂടുതല്‍ സൗഹൃദം കാരണം അച്ഛനും അമ്മയും ഉദ്യോഗസ്ഥര്‍ ആയിരുന്നു. പെട്ടെന്ന് തന്നെ വിവാഹം കുടുംബം നടത്തി. ജാതകം ആയിരുന്നു അതിന് കാരണമായത്. ഒരു ഓണത്തിന് വീട്ടില്‍ വിളിച്ചുവരുത്തി വേഗത്തില്‍ തന്നെ വിവാഹം നടത്തിക്കുകയായിരുന്നു എന്ന് ശോഭ കഥയില്‍ പറഞ്ഞു.
 
നല്ലൊരു ജീവിതം സ്വപ്നം കണ്ട ശോഭയ്ക്ക് മുന്നില്‍ മറിച്ചായിരുന്നു കാര്യങ്ങളൊക്കെ നടന്നത്. ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവ് മദ്യപാനിയാണെന്ന് മനസ്സിലായി. അയാളുടെ വീട്ടുകാര്‍ ബിസിനസും മറ്റും ഏറ്റെടുക്കുവാന്‍ പറഞ്ഞതോടെ അവര്‍ക്ക് എല്ലാം അറിയാമായിരുന്നു എന്ന് മനസ്സിലായി.പലപ്പോഴും ക്രൂരമായ പീഡനം ഞാന്‍ നേരിട്ടു. രണ്ട് തവണ മാരിറ്റല്‍ റേപ്പിന് വിധേയയാക്കപ്പെട്ടുവെന്നും ശോഭ പറഞ്ഞു.
  
പല ദിവസങ്ങളിലും ബാത്‌റൂമില്‍ ആണ് കിടന്നുറങ്ങിയത്. മൂന്നര കൊല്ലം എടുത്തു ആ ബന്ധത്തില്‍ നിന്ന് പുറത്തെടുക്കാന്‍. അതിന്റെ വിവാഹമോചന കേസ് ഇപ്പോഴും നടക്കുന്നുണ്ട്.
 
വീവേഴ്‌സ് വില്ലേജ് എന്ന സംരംഭം ആരംഭിക്കുന്നത് അതിന് ശേഷമാണ്. ആ സമയത്താണ് മറ്റൊരാളുമായി പ്രണയത്തിലായത്. ആരുമില്ലാത്ത സമയത്ത് തുണയായി വന്ന ആളുമായി ഇഷ്ടത്തിലായി.വിവാഹത്തിന്റെ അടുത്തുവരെ ആ ബന്ധം എത്തി. എന്നാല്‍ അയാളുടെ ഉദ്ദേശം വെറും ഒരു ഡമ്മി ഭാര്യയാണെന്ന് മനസിലാക്കിയപ്പോള്‍ ഞാന്‍ മാന്യമായി നോ പറഞ്ഞുവെന്നും ശോഭ പറഞ്ഞു. പിന്നീട് അയാള്‍ തന്നോട് ചെയ്ത പ്രതികാരത്തെക്കുറിച്ചും ശോഭ പറയുന്നു. അതാണ് തന്നെ ഇവിടെ എത്തിച്ചതെന്നും ശോഭ ഓര്‍ക്കുന്നു.
 
കടയില്‍ കഞ്ചാവ് വെച്ച് കുടുക്കാന്‍ ശ്രമിച്ചു. ചെറിയ എമ്മൌണ്ടാണ് പോലീസ് സ്റ്റേഷനില്‍ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞു.ഞാന്‍ അപ്പോള്‍ ചോദിച്ചത് ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തിന് അനുഭവിക്കണം. തെറ്റ് ചെയ്തയാള്‍ ഇതിനെക്കാള്‍ വലിയ തെറ്റ് ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. 
 
അത്തരത്തില്‍ പുറത്തിറങ്ങി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു ആറുമാസത്തിന് ശേഷം കേസ് തെളിഞ്ഞു. ഞാന്‍ നിരപരാധിയായി. ഒരിക്കലും തോറ്റുകൊടുക്കരുത്. സ്ത്രീകള്‍ ഒരിക്കലും പേടിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ തന്റെ കഥ അവസാനിപ്പിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article