ബിഗ്‌ബോസ് സീസണ്‍ 3 വിജയി ആരാകും ? പ്രേക്ഷകരോട് നന്ദി പറഞ്ഞ് മത്സരാര്‍ത്ഥികള്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 31 മെയ് 2021 (11:36 IST)
ബിഗ്‌ബോസ് സീസണ്‍ 3 വിജയി ആരാകും എന്ന കണക്കുകൂട്ടലിലാണ് പ്രേക്ഷകര്‍. പ്രേക്ഷകരുടെ വോട്ടിംഗ് സമയം അവസാനിച്ചതിനാല്‍ തങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിക്കുളള ജയിക്കും എന്നു തന്നെയാണ് ഓരോരുത്തരുടെയും പ്രതീക്ഷ. രണ്ടാം സീസണ്‍ പോലെ തന്നെ ചെന്നൈയിലായിരുന്നു ബിഗ്‌ബോസ് സീസണ്‍ 3യുടെയും വേദി. നിലവിലെ സാഹചര്യത്തില്‍ 95-ാം ദിവസം ഷോ അവസാനിപ്പിക്കേണ്ടിവരുകയായിരുന്നു. അന്തിമ വിജയിയെ കണ്ടെത്തുവാനായുളള പ്രേക്ഷക വോട്ടിംഗ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ്(12) അവസാനിച്ചത്. തിങ്കളാഴ്ചയായിരുന്നു വോട്ടിംഗ് ആരംഭിച്ചത്.
 
മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, റംസാന്‍ മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരായിരുന്നു അവസാന എട്ടില്‍ ഇടംപിടിച്ചവര്‍.
 
കേരളത്തിലേക്ക് തിരിച്ചെത്തിയ മത്സരാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വോട്ടിംഗ് സമയം അവസാനിച്ചതോടെ തങ്ങള്‍ക്ക് പിന്തുണ അറിയിച്ച ഓരോരുത്തര്‍ക്കും അവര്‍ നന്ദിയും പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ഇട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article