വ്യോമസേനാ ദിനത്തിൽ മിഗ് 21 പോർവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി അഭിനന്ദൻ, വീഡിയോ !

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (20:24 IST)
വ്യോമസേന ദിന പരേഡി മിഗ് 21 ബൈസൺ യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോൺ എയർബേസിലാണ് വ്യോമസേന ദിന പരേഡ് നടന്നത്. മൂന്ന് മിഗ് 21 ബൈസൺ വിമനങ്ങൾ അടങ്ങുന്ന സംഘത്തിന്റെ അഭ്യാസ പ്രകടനങ്ങൾക്കാണ് അഭിനന്ദൻ നേതൃത്വം നൽകിയത്.
 
ബലാക്കോട്ടിലെ ഭീകര കേന്ദ്രം തകർത്ത ഇന്ത്യയുടെ നിർണായ നീക്കത്തിൽ പങ്കെടുത്ത ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ സൗമിത്ര തമസ്‌കാര്‍, ഹേമന്ത് കുമാര്‍ എന്നിവരും പരേഡിലെ അഭ്യാസ പ്രകടനങ്ങളിൽ പങ്കളികളായി. മൂന്ന് ജാഗ്വാർ യുദ്ധവിമാനങ്ങൾ അടങ്ങുന്ന സംഘത്തിൽ സൗമിത്രയും, മൂന്ന് മിറാഷ് 2000 വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളിൽ ഹേമന്ത് കുമാറും പങ്കെടുത്തു.
 
എയർ ചീഫ് മാർഷൽ ആർകെഎസ് ദൗദൗരിയ ആയിരുന്നു വ്യോമസേന ദിന പരേഡിലെ മുഖ്യാതിഥി. കരസേനാ മേധാവി ബിപിൻ റാവത്തും, നാവിക സേനാ മേധാവി കരംബീർ സിങും പരേഡ് കാണുന്നതിനായ് എത്തിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article