ഉപ്പും മുകളിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് തുടരുമെന്ന് ഫ്‌ളവേഴ്സ് ടിവി അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുകയാണ്. വിവാദ വിഷയത്തില്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന് നിഷ വ്യക്തമാക്കി.
സംവിധായകനെതിരെ നടി ഗുരുതരമായ ആരോപണങ്ങൾ നടത്തിയതിനെത്തുടാർന്നാണ് 'ഉപ്പും മുളകും' പരമ്പരയിൽ നിന്ന് നിഷയെ മാറ്റില്ലെന്ന നിലപാട് ഫേസ്‌ബുക്കിലൂടെ ചാനൽ വ്യക്തമാക്കിയത്. എന്നാൽ സംവിധായകനെ മാറ്റുന്നകാര്യത്തിൽ ചാനൽ ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടില്ല.
അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചതെന്നും ചാനല്‍ വ്യക്തമാക്കിയത്. എന്നാല്‍ മിനുറ്റുകള്‍ക്കകം ചാനലിന്റെ നിലപാട് തള്ളി നടി രംഗത്തെത്തുകയായിരുന്നു.