'അതേ കരച്ചിലാണ് ഞാൻ കേട്ടത്, അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്': നടി മാലാ പാർവതി

ഞായര്‍, 8 ജൂലൈ 2018 (12:54 IST)
'ഉപ്പും മുളകും' പരിപാടി അറിയാത്തവർ ചുരുക്കം പേരെ കാണുകയുള്ളൂ. കേരളക്കര നിറഞ്ഞ മനസ്സോടെ സ്വീകരിച്ച സീരിയലാണിത്. എന്നാൽ പരിപാടിയുടെ സംവിധായകനെതിരെ കടുത്ത വിമർശനവുമായി നിഷ സാരംഗ് രംഗത്തെത്തിയിരുന്നു. മോശമായി പെരുമാറിയപ്പോൾ എതിർത്തതിനാൽ സംവിധായകന്‍ പക വച്ച് പെരുമാറുന്നുവെന്നും കാരണം കൂടാതെ സീരിയലില്‍ നിന്ന് നീക്കിയെന്നും നിഷ പറയുന്നു. നിഷയെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്.
 
''സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത നടിമാർ, ഒരു ഭാരമായി സംവിധായകർക്ക് മാറാറുണ്ട്.ഒരു " പ്രയോജനവും " ഇല്ലാത്ത വേയ്സ്റ്റ്". പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കൽ ആരംഭിക്കും.ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു'' എന്ന് നടി മാലാ പാർവതി ശാരദിക്കുട്ടിയിട്ട ഫേസ്‌ബുക്ക് കുറിപ്പിന് ചുവടെയായി കമന്റ് ചെയ്‌തിരിക്കുകയാണ്.
 
മാലാ പാർവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:-
 
ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത നടിമാർ, ഒരു ഭാരമായി സംവിധായകർക്ക് മാറാറുണ്ട്.ഒരു " പ്രയോജനവും " ഇല്ലാത്ത വേയ്സ്റ്റ്". പിന്നെ പരമ്പര എടുക്കുന്നതിന്റത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കൽ ആരംഭിക്കും.ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- " ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വർക്ക് തരില്ലേന്ന്. ചാനൽ മേധാവി അങ്ങനെ പറഞ്ഞ് പോലും.'നമ്മൾ തമ്മിൽ' പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാൽ ആരും വിളിക്കില്ല പോലും ' . പാവം നിഷ ! കൈരളിയിൽ നിന്ന് ശമ്പളം കിട്ടാതെ ഞാൻ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയിൽ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലിൽ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനൽ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാൽ.. ശമ്പളമല്ല കിട്ടാൻ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടിൽ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാൻ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാൻ കേട്ടത്.അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാൻ പറ്റും. നിഷയോടൊപ്പം നിൽക്കണം Saradakutty Bharathikutty

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍