മമ്മൂട്ടി ഉള്‍പ്പടെ അമ്മയിലേയും ആത്മയിലേയും പലരും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ചാനല്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും താരം പറഞ്ഞതായി മാല പാര്‍വതിയും കുറിച്ചിട്ടുണ്ട്. നിഷ സാരംഗിനെ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്ന പാര്‍വതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വിളിച്ചിരുന്നുവെന്നും ചര്‍ച്ചയ്ക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് നിഷയെന്നും അറിയിച്ചത്.
"നിഷയോട് വീണ്ടും സംസാരിച്ചു. AMMA സപ്പോർട്ട് അറിയിച്ചെന്നും, മമ്മൂക്ക വിളിച്ചെന്നും പറഞ്ഞു. ചാനലിൽ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ട്. പോകാൻ ഒരുങ്ങുകയാണെന്നും പറഞ്ഞു. നോക്കട്ടെ. അല്ലേ? നിലപാടിൽ ഉറച്ച് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ കൂട്ടായ്മയായ സോഷ്യൽ മീഡിയയ്ക്ക് ഒരു വിജയം കൂടി ആഘോഷിക്കാൻ ഇടവരട്ടെ"- മാലാ പാർവതി കുറിച്ചു.