കലാരഞ്ജിനിയോട് നല്ല കൂട്ടാണ്, ഉര്‍വശിയോട് അടുപ്പം തോന്നാറില്ല: കല്‍പ്പനയുടെ മകള്‍ ശ്രീമയി പറയുന്നു

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (13:57 IST)
സിനിമയില്‍ നിറസാന്നിധ്യമായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടി കല്‍പ്പന വിടവാങ്ങുന്നത്. കല്‍പ്പനയുടെ വേര്‍പാട് കുടുംബത്തിലുള്ളവര്‍ക്ക് ഇപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കല്‍പ്പനയെ കുറിച്ച് സംസാരിക്കുമ്പോള്‍ സഹോദരിമാര്‍ വാചാലരാകാറുണ്ട്. 
 
ഇപ്പോഴിതാ, കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അഭിനയം ഇഷ്ടമാണെന്ന് ശ്രീമയി മുന്‍പും പറഞ്ഞിട്ടുണ്ട്. അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ശ്രീമയി തന്റെ പുതിയ സിനിമയെ കുറിച്ചും അമ്മയുടെ സഹോദരിമാരെ കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 
 
കല്‍പ്പനയുമായി നല്ല അടുപ്പമായിരുന്നുവെന്നും കൂട്ടുകാരിയെ പോലെ ആയിരുന്നുവെന്നും ശ്രീമയി പറയുന്നു. അമ്മയോടെന്ന പോലെ അമ്മയുടെ ചേച്ചി (കലാരഞ്ജിനി)യോടും നല്ല കൂട്ടാണ്. പക്ഷേ, പൊടിയമ്മ (ഉര്‍വശി)യോട് അത്ര അടുപ്പത്തില്‍ പെരുമാ‍റാന്‍ തോന്നാറില്ലെന്ന് ശ്രിമയി പറയുന്നു. 
 
ഉർവശിയോട് തനിക്കുള്ള അതിരു കവിഞ്ഞ ആദരവും ബഹുമാനവും ആകാം അത്തരത്തിൽ ഒരു സൗഹൃദം തോന്നാത്തതിന്റെ കാരണം എന്നും ശ്രീമയി വ്യക്തമാക്കി. സംവിധായകൻ കമലിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന സുമേഷ് ആദ്യമായി ഒരുക്കുന്ന ‘കുഞ്ചിയമ്മയും അഞ്ച് മക്കളും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി അരങ്ങേറ്റം കുറിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article